നെടുമങ്ങാട്: പി. ഹബീബ് റഹ്മാൻ ദർശന വേദി ചാരിറ്റബിൾ സൊസൈറ്റിയുടെ 33-ാമത് വാർഷികത്തോടനുബന്ധിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വാമനപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ബി.എൽ. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. എച്ച്ആർഡി ഡയറക്ടർ വഞ്ചുവം ഷറഫ് അധ്യക്ഷത വഹിച്ചു.
25 പാലിയേറ്റീവ് രോഗികൾക്ക് ചികിത്സാസഹായവും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. എച്ച്ആർഡി വോളിബോൾ ടീമിന് സ്പോർട്സ് കിറ്റുകളും സമ്മാനിച്ചു. മഴക്കാല പ്രതിരോധ കിറ്റുകൾ ആനാട് പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഹരിപത്മനാഭൻ വിതരണം ചെയ്തു. നെടുമങ്ങാട് മുൻ മുനിസിപ്പൽ ചെയർമാൻ സോമശേഖരൻ നായർ, ആനാട് പഞ്ചായത്ത് മെമ്പർ അക്ബർഷാ, ചുള്ളിമാനൂർ വാർഡ് മെമ്പർ അഞ്ചു, ഡിസിസി സെക്രട്ടറി ആനാട് ജയചന്ദ്രൻ, ഇല്യാസ്, പുലിപ്പാറ യൂസുഫ്, അനീഷ് ഖാൻ പനയമുട്ടം, മൂഴിയിൽ മുഹമ്മദ് ഷിബു, ഷാജഹാൻ, പുല്ലമ്പാറ അബ്ദുൽ ജവാദ്, വാമനപുരം നജീബ്, റജി തുടങ്ങിയവർ പ്രസംഗിച്ചു.